ലഹരി വസ്തുക്കളുടെ വര്‍ദ്ധിച്ചു വരുന്ന ആസക്തി നമ്മുടെ നാടിന് ഭീഷണിയായി മാറുകയാണ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ കൂടുതലായി ലഹരി വസ്തുക്കള്‍ക്ക് അടിമകളാകുന്നു എന്നാണ് പഠങ്ങള്‍ കാണിക്കുന്നത്. ഇവരെ കണ്ടെത്തി ഇവരുമായി ഇടപെടുന്നതിനാണ് എക്‌സൈസ് വകുപ്പ് വിമുക്തിയുടെ കീഴില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ക്കെതിരായി എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ കീഴില്‍ ആരംഭിക്കുന്ന വിവിധ പരിപാടികളെ ശക്തിപ്പെടുത്തുന്നതിന് ക്ലബ്ബുകള്‍ സഹായകമാകുന്നു.
Kannur