വിമുക്തി മിഷന്‍ എക്‌സൈസ് വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച പുതിയ ആശയമാണ് ‘റണ്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്‌സ്’ (ലഹരിയ്‌ക്കെതിരെയുള്ള ഓട്ടം). മൂന്ന് ജില്ലകളില്‍ വിജയകരമായി ഈ ആശയം നടപ്പിലാക്കി കഴിഞ്ഞു. വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് 16.06.19ന് കൊല്ലം ജില്ലയിലെ പീരങ്കി മൈതാനത്തിലും (കന്റോണ്‍മെന്റ് മൈതാനം), 04.08.19ന് തിരുവനന്തപുരം ജില്ലയില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും അടുത്ത മാരത്തണ്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പരിപാടിയ്ക്ക് ഏവരുടെയും പങ്കാളിത്തം ഉണ്ടാവേണ്ടതാണ്.

 

കൊല്ലം മാരത്തോണ്‍ വിവരങ്ങള്‍             

 

തിരുവനന്തപുരം മാരത്തോണ്‍ വിവരങ്ങള്‍