ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ഇവയുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനാണ് സര്‍ക്കാര്‍ വിമുക്തി (കേരള സംസ്ഥാന ലഹരി വര്‍ജ്ജന പദ്ധതി) പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സ്റ്റുഡന്റ്്‌സ് പോലീസ് കേഡറ്റുകള്‍, സ്‌കൂളുകളിലും കോളേജുകളിലും പ്രവര്‍ത്തിക്കുന്ന ലഹരിവര്‍ജ്ജന ക്ലബ്ബുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരി വിരുദ്ധ സംഘടനകള്‍, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ ലഹരിയ്‌ക്കെതിരെ സ്ത്രീകളെയും കുട്ടികളെയും യുവതലമുറയെയും ഒരുമിപ്പിച്ച് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ശരിയായ നടത്തിപ്പിലൂടെയാണ് വിമുക്തി പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.